NewsInternational

പൂച്ചകളെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ ഭീകരര്‍

പൂച്ചകളെ വീട്ടിനുള്ളിൽ വളർത്തുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് ഐസിസ് ഭീകരർ. ഇറാഖിലെ മൊസൂളിൽ ഭീകരർ പൂച്ചകളെ വളർത്തുന്നത് മതനിന്ദയാണെന്ന് കാണിച്ച് ഫത്വ പുറപ്പെടുവിച്ചു. ഇപ്പോൾ ഭീകരർ ആരെങ്കിലും തെറ്റ് ചെയ്യുന്നുണ്ടോ എന്നറിയാൻ വീടുകൾ കയറി പരിശോധന നടത്തുകയാണ് .
മൊസൂളിൽ പൂച്ച വിലക്ക് നിലവിൽ വന്നത് ചൊവ്വാഴ്ചയാണ്. വിചിത്രമായ ഈ വിലക്കിനെക്കുറിച്ചറിഞ്ഞ് ആശങ്കയിലാണ് നാട്ടുകാർ. ഐസിസ് ഭീകരർ പൂച്ചകളുമൊത്തുള്ള ചിത്രങ്ങൾ സമീപകാലം വരെ ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പുതിയ ആളുകളെ സംഘത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പോസ്റ്റുകൾ.

2014-ൽ ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് ഐസിസ് ഭീകരരുടെ ഈ ചിത്രങ്ങളിൽ ആകൃഷ്ടരായി സംഘടനയിൽ ചേർന്നത് ആയിരക്കണക്കിന് യുവാക്കളാണ്. 80-ലധികം രാജ്യങ്ങളിൽനിന്നുള്ള 15,000-ത്തോളം പേർ ഇങ്ങനെ പുതിയതായി സംഘടനയിൽ എത്തിയെന്നും ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഭീകരർ ഇതിനുവേണ്ടി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ക്യാറ്റ് എന്ന ട്വിറ്റർ അക്കൗണ്ട് പോലും നിലനിർത്തിയിരുന്നു. ലോകത്തിന് ഐസിസിന്റെ വേറിട്ടൊരു മുഖം കാട്ടിക്കൊടുക്കുന്നതിനാണ് ഈ അക്കൗണ്ട് നിലനിർത്തിയിരുന്നത്. അതിനിടെ പൂച്ചകളെ വീട്ടിൽ വളർത്താൻ പാടില്ലെന്ന ഫത്വ വന്നതിന്റെ അടിസ്ഥാനമെന്തെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button