KeralaCrime

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കഴിഞ്ഞ ദിവസം വെട്ടേറ്റ സിപിഎം പ്രവര്‍ത്തകനു പിന്നാലെ വീണ്ടും അക്രമം നടന്നു. സിപിഐഎം പ്രവര്‍ത്തകനാണ് അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചത്. കൂത്തുപറമ്പ് പാതിരിയോടാണ് സംഭവം നടന്നത്.

പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനാണ് അജ്ഞാതരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. രാവിലെയാണ് അക്രമം നടന്നത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകനെ വെട്ടിയതും ബിജെപിയാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കള്ളു ഷാപ്പ് തൊഴിലാളിയായിരുന്നു മോഹനന്‍.

രാവിലെ ജോലിക്കു പോകുമ്പോഴായിരുന്നു സംഭവം. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവരുടെ മുഖം മൂടികെട്ടിയതു കൊണ്ട് വ്യക്തമായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആയുധങ്ങളുമായാണ് ഷാപ്പിലേക്ക് സംഘം കയറിയത്. രക്തത്തില്‍ കുളിച്ച മോഹനനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവ സ്ഥലത്തുനിന്നു തന്നെ കൊല്ലപ്പെടുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button