KeralaNews

ബന്ധുനിയമനം: സി.പി.എമ്മിനോട് ഇടഞ്ഞ് കേന്ദ്രനേതൃത്വവും

ന്യൂഡല്‍ഹി: വ്യവസായ മന്ത്രി ഇ.പി. ജയരാജനില്‍ തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയെത്തി നില്‍ക്കുന്ന ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രനേതൃത്വത്തിനും കടുത്ത അതൃപ്തി. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന അവയ്ലബിള്‍ പൊളിറ്റ്ബ്യൂറോ യോഗത്തിലാണ് ബന്ധുനിയമന വിവാദത്തില്‍ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്.

15-അംഗ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് എത്രയുംപെട്ടന്ന് തെറ്റ് തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച് പാര്‍ട്ടിക്ക് സംഭവിച്ച നാണക്കേടില്‍ നിന്ന്‍ തലയൂരിയെടുക്കാന്‍ പോളിറ്റ് ബ്യൂറോ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

ഈ വിഷയത്തില്‍ കേരളത്തില്‍ കത്തിപ്പടര്‍ന്ന വിവാദങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ യോഗം നല്ല ജനപിന്തുണയോടെ അധികാരത്തില്‍ വന്നതിന് ശേഷം വിവാദങ്ങളില്‍ ചെന്നുചാടുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലും നടത്തി.

ഇപ്പോഴത്തെ വിവാദങ്ങള്‍ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് തെറ്റ് തിരുത്തല്‍ വേണമെന്ന വികാരമാണ് രണ്ടരമണിക്കൂര്‍ നീണ്ടയോഗത്തില്‍ നിറഞ്ഞുനിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button