NewsInternational

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഹില്ലരിയെ ജയിലടയ്ക്കും; ട്രംപ്

മിസോറി: അമേരിക്കയുടെ അടുത്ത പ്രസിഡന്റായി തന്നെ തിരഞ്ഞെടുത്താല്‍ ഹില്ലരി ക്ലിന്റനെ ജയിലിലടക്കുമെന്ന് ഡോണാള്‍ഡ് ട്രംപ്. ഇ.മെയില്‍ കേസിൽ ഹില്ലരി ക്ലിന്റനെ ജയിലിലടക്കുമെന്ന് ഡോണാള്‍ഡ് ട്രംപിന്‍റെ ഭീഷണി. സ്ത്രീകളെ അപമാനിച്ച ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന്‌ ഹില്ലരി തിരിച്ചടിച്ചു. ഡോണാള്‍ഡ് ട്രംപ് ഒരു പ്രസംഗത്തിനിടെ സ്ത്രീകളെ അപമാനിച്ച വീഡിയോ വാഷിങ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്‌. ഇത് ട്രംപിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹില്ലരിക്കെതിരെ ഭീഷണിയുമായി രണ്ടാമത്തെ പൊതു ചര്‍ച്ചയിൽ ട്രംപ് എത്തിയത്.

പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിയുള്ള ചര്‍ച്ചയില്‍ ട്രംപ് ബില്‍ ക്ലിന്റനെതിരെയും രംഗത്തെത്തി. രണ്ടാമത്തെ സംവാദം 90 മിനിറ്റോളം നീണ്ട് നില്‍ക്കുന്നതായിരുന്നു. ഡൊണാള്‍ഡ് ട്രംപ് അല്ല അമേരിക്കന്‍ നിയമത്തിന്റെ ഇന്‍ചാര്‍ജെന്നും ട്രംപിന്റെ ആരോപണത്തിനും ഭീഷണിക്കും ഹില്ലരി മറുപടി നല്‍കി. ആദ്യ സംവാദത്തിനു വിപരീതമായി വെല്ലുവിളികളോടെയുള്ളതായിരുന്നു ട്രംപിന്റെയും ഹില്ലരിയുടെയും രണ്ടാമത്തെ സംവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button