KeralaNews

സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനത്തിനുള്ള തടിയന്‍റവിട നസീര്‍ മാര്‍ഗ്ഗം ഇപ്പോഴുംസജീവമാണെന്ന് ഐബി റിപ്പോര്‍ട്ട്

കൊച്ചി: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ യുവാക്കളെ മതംമാറ്റി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനുള്ള ശ്രമം വ്യാപകം. രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായ മരട് അനീഷും കൂട്ടാളികളും ഇത്തരത്തില്‍ മുസ്ലിം മതത്തിലേക്ക് മാറിയതായി സൂചന ലഭിച്ചു.

അനീഷ് മതം മാറി മുഹമ്മദ് എന്ന പേര് സ്വീകരിച്ചെന്നാണ് വിവരം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍കൂടി മതംമാറിയതായും സൂചനയുണ്ട്. മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നിരോധിത ഭീകരസംഘടനയായ സിമിയാണെന്നും ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടു. ഇപ്പോള്‍ മധുരയിലെ ജയിലിലാണ് നിരവധി കേസുകളില്‍ പ്രതിയായ മരട് അനീഷ്. അനീഷിന്റെയും കൂട്ടരുടേയും എല്ലാ കേസുകളും ഏറ്റെടുത്ത് നടത്താമെന്നും പൂര്‍ണ്ണ സംരക്ഷണം നല്‍കാമെന്നുമുള്ള ഉറപ്പിലാണ് മതംമാറ്റം നടന്നത്.

ഇത്തരത്തില്‍ ആറു വര്‍ഷം മുന്‍പ് മതം മാറിയ കൊച്ചി സ്വദേശി റെയ്‌മോന്‍ ലഷ്‌കറെ തൊയ്ബക്കുവേണ്ടി കശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ലഷ്‌കറെ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ എന്നറിയപ്പെടുന്ന തടിയന്റവിട നസീറും കൂട്ടാളികളുമാണ് അന്ന് തമ്മനം കൊടുവേലിപ്പറമ്പില്‍ റെയ്‌മോനെ മതംമാറ്റി കശ്മീരിലേക്കയച്ചതെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി. റെയ്‌മോന്‍ തമ്മനം പ്രദേശത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഗുണ്ടാസംഘത്തില്‍ അംഗമായിരുന്നു . മുഹമ്മദ് യാസിന്‍ എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും ഇയാള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയിരുന്നു.

കൊച്ചിയില്‍ ഭീകര പ്രവര്‍ത്തനത്തിനായുള്ള മതംമാറ്റം ഇപ്പോഴും സജീവമാണെന്നു രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിരോധിത തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം മധുര കേന്ദ്രീകരിച്ചാണ്. നേരത്തെ കോയമ്പത്തൂരായിരുന്നു ഇവരുടെ കേന്ദ്രം. എന്നാല്‍ അവിടെ കേസുകള്‍ പെരുകിയതോടെ പ്രവര്‍ത്തന കേന്ദ്രം മധുരക്ക് മാറ്റുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മധുരയിലെ ജയിലില്‍ അനീഷിനെ ഐബിയുടെ ലിസ്റ്റിലുള്ള ചില ഭീകരര്‍ സന്ദര്‍ശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഭീകര സംഘടനകളാണെന്ന് അറിഞ്ഞുകൊണ്ടാണോ ഇവര്‍ മതംമാറ്റത്തിന് തയ്യാറായതെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button