Kerala

കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍. സിപിഐഎമ്മാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മോഹനന്‍ എന്ന 52 കാരനെ അജ്ഞാത സംഘം വെട്ടി കൊല്ലുകയായിരുന്നു. കൂത്തുപറമ്പ് പാതിരിയോടാണ് സംഭവം നടന്നത്.

രാവിലെ കള്ളുഷാപ്പില്‍ പണിക്കെത്തിയ മോഹനനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടികൊല്ലുകയായിരുന്നു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗമാണ് മോഹനന്‍. കൊലപാതകത്തിനുപിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്തു പ്രദേശത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടത്തുന്ന ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button