Devotional

ഇന്ന് വിജയദശമി : കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന ദിനം

ഭാരതീയ ഹിന്ദുസമൂഹം അങ്ങോളമിങ്ങോളം ആഘോഷിക്കപ്പെടുന്ന ഒരു ഈശ്വരീയ ആചാര ആഘോഷമാണ് നവരാത്രി പൂജയും പൂജവയ്പും.നവരാത്രി പൂജയോടനുബന്ധിച്ച് എട്ട് ദിവസത്തെ പൂജകള്‍ക്ക് ശേഷം അവസാന ദിവസമായ വിജയദശമിയോടെയാണ് നവരാത്രി പൂജ അവസാനിയ്ക്കുന്നത്. മൂന്നാമത്തെ മൂന്നു ദിവസം സരസ്വതിയ്ക്ക് പ്രാധാന്യമുള്ളത് ..
ദുര്‍ഗ്ഗാഷ്ടമി ദിവസം പൂജയ്ക്ക് വെയ്ക്കുന്ന ഗ്രന്ഥങ്ങളും കര്‍മ്മസംബന്ധിയായ ആയുധങ്ങളും വിജയദശമി ദിനത്തില്‍ തിരിച്ചെടുക്കുന്നു. ഈ ദിനത്തെ ‘പൂജയെടുപ്പ്’ ദിനമായി ആചരിക്കുന്നു.
ക്ഷേത്രദര്‍ശന വേളയില്‍ സരസ്വതി ദേവിയുടെ മൂലമന്ത്രമായ ‘ ഓം സം സരസ്വത്യൈ നമ ഃ ‘ ചൊല്ലുക. വിജയദശമിനാളില്‍ സ്വച്ഛമായ സ്ഥലത്ത് കിഴക്കോട്ടു തിരിഞ്ഞിരുന്നു 108 തവണ ഈ മൂലമന്ത്രം ജപിക്കുന്നതും സരസ്വതീകടാക്ഷത്തിനു കാരണമാകുന്നു. വിദ്യാര്‍ഥികള്‍ വ്രതശുദ്ധിയോടെ സാരസ്വതഘൃതം നെയ്യ് പൂജിച്ചു കഴിക്കുന്നതും സാരസ്വതമന്ത്രാര്‍ച്ചന നടത്തുന്നതും വിദ്യാവിജയത്തിന് അത്യുത്തമം.

എഴുത്തിനിരുത്തുമ്പോള്‍’ വിജയദശമി നാളില്‍ രാവിലെ കുളിച്ചു ശുദ്ധിയായി അരിയിലോ മണലിലോ ”ഹരിഃ ശ്രീഃ ഗണപതയേ നമഃ അവിഘ്‌നമസ്തു” എന്നെഴുതിയാവണം വിദ്യാരംഭം കുറിക്കേണ്ടത്. തുടര്‍ന്ന് അറിയാവുന്ന എല്ലാ ഭാഷാ അക്ഷരങ്ങളും എഴുതാവുന്നതാണ്. പൂജവച്ച പുസ്തകങ്ങള്‍, ആയുധങ്ങള്‍ എന്നിവ ചന്ദനവും പൂവും തൊട്ടു വേണം പൂജയെടുക്കാന്‍. ‘വിദ്യാരംഭം’ ആദ്യമായി എഴുത്തിനിരുത്തുമ്പോള്‍ വിദ്യാരംഭമൂഹൂര്‍ത്തം നോക്കുന്നത് നല്ലതാണ്.അന്നേദിവസം പൂജയെടുപ്പിനു ശേഷം സരസ്വതീപ്രീതികരമായ മന്ത്രങ്ങള്‍ ഭക്തിയോടെ ജപിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button