International

അടിവസ്ത്രങ്ങളില്‍ സാധനങ്ങള്‍ ഒളിപ്പിച്ചു! സ്ത്രീകളെ കൈയ്യോടെ പിടികൂടി

നല്ല അന്തസ്സോടെ മോഷ്ടിക്കുന്ന സ്ത്രീകള്‍ എല്ലായിടത്തും ഉണ്ടാകും. ചിലര്‍ പിടിക്കപ്പെടും, മറ്റു ചിലര്‍ ഒരു കൂസലുമില്ലാതെ ഷോപ്പില്‍നിന്ന് ഇറങ്ങി പോകും. എന്നാല്‍, ഇപ്പോള്‍ സിസിടിവി വന്നതോടെ കള്ളികള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. മിക്ക ഷോപ്പുകളിലും ക്യാമറകളുണ്ട്. എന്നാല്‍, ഇതൊന്നും വകവെയ്ക്കാതെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ കൈയ്യോടെ പിടികൂടി.

ബ്രസീലിലാണ് ഈ നാണംകെട്ട സംഭവം നടന്നത്. യുവതികള്‍ അടിവസ്ത്രത്തിലൊളിപ്പിച്ച് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ക്യാമറയുടെ സഹായത്തോടെ രണ്ടുപേരെയും പിടികൂടി. ഇവര്‍ അടിവസ്ത്രങ്ങള്‍ക്കിടയിലൊളിപ്പിച്ച സാധനങ്ങള്‍ പുറത്തെടുക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

സ്നാക്സ്, ബോട്ടിലുകള്‍, വീട്ടുസാധനങ്ങള്‍ എന്നിവയാണ് ഈ സ്ത്രീകള്‍ മോഷ്ടിച്ചത്. അടിവസ്ത്രങ്ങളിലൊളിപ്പിച്ച സാധനങ്ങള്‍ ഓരോന്നായി എടുത്ത് തറയില്‍ വെയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button