KeralaNews

മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇ.പി.ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍ മന്ത്രി പദം രാജിവെച്ചത് കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം നമ്പറുകാരനറിയാതെ മന്ത്രി സഭയിലെ രണ്ടാം നമ്പറുകാരന്‍ ഇതൊക്കെ ചെയ്യുമെന്ന് ജനം വിശ്വസിക്കില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. രമേശ് ചെന്നിത്തല ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്.

പല സ്ഥാപനങ്ങളുടെയും തലപ്പത്ത് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ കൂട്ടത്തോടെയാണ് നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞില്ലന്ന് പറയുന്നത് പച്ചക്കളളമാണ്.
മുന്നണി അധികാരത്തിലെത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ അറിവോടെ മാത്രമെ നിയമനങ്ങള്‍ നടത്താവൂ എന്ന് തിരുമാനിച്ചിരുന്നതാണെന്ന് സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനര്‍ത്ഥം മുഖ്യമന്ത്രി എല്ലാ അറിഞ്ഞിരുന്നുവെന്ന് തന്നെയാണ്. ഇ പി ജയരാജനെ ബലി കൊടുത്തുകൊണ്ട് മുഖ്യമന്ത്രി വിശുദ്ധന്‍ ചമയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമാണ് കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും കുറഞ്ഞ നാളിനുള്ളില്‍ ഒരു മന്ത്രി സഭ അഴമിതിക്ക് പിടിക്കപ്പെടുന്നത് . എന്നിട്ടും രാജിയെ മഹത്വവല്‍ക്കരിക്കാനുള്ള സര്‍ക്കസാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button