KeralaNews

ഇഷ്ടപ്പെട്ട ബ്രാന്‍ഡ് നല്‍കിയില്ല: ചോദ്യം ചെയ്ത യുവാവിനെ ബിവറേജസ് ജീവനക്കാര്‍ കെട്ടിയിട്ടു

കിളിമാനൂർ:മദ്യം വാങ്ങാനെത്തിയ യുവാവിനെ ജീവനക്കാരൻ കയറിൽ കെട്ടിയിട്ടതായി പരാതി.ബിവറേജ് കോർപറേഷന്റെ കിളിമാനൂർ ഔട്ലറ്റിലാണ് സംഭവം നടന്നത്.ഇന്നലെ വൈകിട്ട് 3:30 ഓടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മദ്യംവാങ്ങാൻ ക്യുവിൽ നിന്ന യുവാവിനോട് ഏത് മദ്യമാണ് വേണ്ടതെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടു.തുടർന്ന് യുവാവ് തനിക്ക് വേണ്ട മദ്യം ഏതെന്ന് പറഞ്ഞ് പണം നൽകുകയും ചെയ്തു.

എന്നാൽ യുവാവ് ആവശ്യപ്പെട്ട ബ്രാൻഡ് ഇല്ലാത്തതിനാൽ ജീവനക്കാരൻ തനിക്ക് ഇഷ്ട്ടപെട്ട ബ്രാൻഡ് നല്കാൻ ശ്രമിക്കുകയായിരുന്നു.ഇത് ചോദ്യം ചെയ്ത യുവാവിനെ ഒരു ജീവനക്കാരൻ ഭീഷണിപ്പെടുത്തുകയും ബലപ്രയോഗത്തിലൂടെ യുവാവിനെ കയർകൊണ്ട് കെട്ടിയിടുകയുമായിരിന്നു.ഇതേ സമയം മാധ്യമ പ്രവർത്തകർ സംഭവം മൊബൈലിൽ പകർത്തുന്നതുകണ്ട് ജീവനക്കാർ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.എന്നാൽ യുവാവ് നിരവധി കേസുകളിൽ പ്രതിയാണെന്നും മദ്യവില്പനശാലയിൽ ബഹളമുണ്ടാക്കിയതിനെ  തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നുംപോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button