Kerala

പിണറായി വിജയന്‍ ഗുണ്ടകളെ പോറ്റി വളര്‍ത്തുന്നു: മുരളീധരന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ ഗുണ്ടകളെ പോറ്റി വളര്‍ത്തുകയാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ഈ ഗുണ്ടകളെ നിയന്ത്രിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്നു പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് വളര്‍ത്തിയ ഗുണ്ടകളാണവര്‍.

ഇവരെ വളര്‍ത്തി, കൊലപാതകത്തിനുപോലും ഉപയോഗിച്ചയാളാണ് പിണറായി. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനിയും കിര്‍മാണി മനോജുമെല്ലാം സിപിഎമ്മുകാരായ ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ക്രിമിനലുകളാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഇവരെയൊക്കെ സംരക്ഷിക്കാന്‍ പിണറായി പല ശ്രമങ്ങളും നടത്തി.

ഈ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഉള്‍പ്പെടെ ലക്ഷങ്ങളാണ് സിപിഎം ചെലവഴിച്ചതെന്നും വി മുരളീധരന്‍ ആരോപിച്ചു. ടിപി വധക്കേസിലെ പ്രതികള്‍ക്ക് മര്‍ദനമേറ്റെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ജയിലിനു മുന്നില്‍ സത്യഗ്രഹമിരിക്കാന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയായിരുന്നു. എല്ലാ അതിക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന എറണാകുളത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പിണറായി വിജന്റെ ഏറ്റവും വേണ്ടപ്പെട്ട ആളാണെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button