KeralaNews

തെരുവ് നായ ശല്യം രൂക്ഷം; വീടിനുള്ളിൽ ഉറങ്ങിക്കിടന്നയാളെ തെരുവു നായ്ക്കൾ ആക്രമിച്ചു

തിരുവനന്തപുരം: വീടിനുള്ളിൽ ഉറങ്ങിക്കിടന്നയാളെ തെരുവുനായ്ക്കൾ ആക്രമിച്ചു. തെരുവുപട്ടികള്‍ കൂട്ടത്തോടെ കടിച്ച് ഗുരുതരാവസ്ഥയിലായ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ രാഘവനെ ഇന്ന് അതിരാവിലെ 4.30ന് തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

മുഖത്തും തലക്കും കാലിനുമെല്ലാം ആഴത്തില്‍ മുറിവേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രാഘവനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാരം അറിയിച്ചത്. രാഘവന്‍ അത്യാഹിതവിഭാഗത്തില്‍ അടിയന്തിര ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button