NewsInternational

ഹിലറിക്കെതിരെ എഫ്ബിഐ അന്വേഷണം; ജനപിന്തുണ കുറയുന്നു

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റൻ തന്ത്രപ്രധാനമായ വിവരങ്ങള്‍ അയയ്ക്കാനായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചു എന്ന സംഭവമായി ബന്ധപെട്ട് അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) അന്വേഷണം ആരംഭിച്ചു. 2009-2013 കാലയളവിലാണ് രാജ്യത്തിന്റെ രഹസ്യ രേഖകള്‍ക്കായി ഹിലരി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചത്.

വിഷയവുമായി ബന്ധപെട്ടു അന്വേഷണം നേരത്തെ അവസാനിപ്പിച്ചെങ്കിലും എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് കേസ് വീണ്ടും പുനരന്വേഷിക്കുന്നത്. ഇ-മെയില്‍ വിവാദത്തില്‍ ഹില്ലരി പിന്നീട് അമേരിക്കന്‍ ജനതയോട് മാപ്പ് പറഞ്ഞിരുന്നു. മെയിൽ ഉപയോഗിച്ചത് വ്യക്തമായിരുന്നു എങ്കിലും വേണ്ടത്ര തെളിവ് ലഭിക്കാത്തതിനാൽ ഹില്ലരിക്കെതിരെ നടപടി ഉണ്ടായില്ല.

കേസിൽ പുനരന്വേഷണം ആരംഭിച്ചെങ്കിലും ഇതു എപ്പോൾ പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെന്നാണ് എഫ്.ബി.ഐ അധികൃതർ നൽകുന്ന സൂചന. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഹിലരിയ്‌ക്കെതിരായ ആരോപണത്തിൽ പുതിയ വികാസം ഉണ്ടായിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഹില്ലരി ഇതു വരെയും പ്രതികരിച്ചിട്ടില്ല. ട്രംപും ഹിലരിയും തമ്മിലുള്ള മത്സരം ഒപ്പത്തിനൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റിപ്പബ്ലിക്കന്‍ ക്യാമ്പുകള്‍ക്ക് ആവേശം നൽകുന്ന വാർത്തകൾ പുറത്തു വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button