IndiaNews

കുരങ്ങിനെ പിടിച്ചാല്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് സർക്കാർ

ഷിംല: നമ്മുടെ നാട്ടിലെ ഒരു പ്രധാന പ്രശ്‍നാമായി മാറിയിരിക്കുകയാണ് തെരുവുനായ്ക്കൾ. എന്നാൽ ഇപ്പോൾ കേരത്തിനു സമാനമായ ഒരു പ്രശ്നവുമായി ഹിമാചൽ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിൽ നായ്ക്കൾ ആണെങ്കിൽ ഹിമാചലിൽ കുരങ്ങന്മാർ ആണെന്ന് മാത്രം. കുരങ്ങ് ശല്യം രൂക്ഷമായതോടെ അവയെ കൊല്ലുകയോ ജീവനോടെ പികൂടുകയോ ചെയ്താല്‍ 1000 രൂപ വരെ പ്രതിഫലം നല്‍കാമെന്നാണ് ഹിമാചല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം.

കൃഷിയിടങ്ങളിലും തെരുവിലും അലഞ്ഞ് നടക്കുന്ന കുരങ്ങന്‍മാരെ ജീവനോടെ പിടിച്ച് വന്ധ്യംകരണം നടത്താനാണ് തീരുമാനം. ഇതിനായി കുരങ്ങന്‍മാരെ പിടികൂടി നല്‍കുന്നവർക്ക് 1000 രൂപ വരെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 37 പ്രദേശങ്ങളിലാണ് കുരങ്ങന്‍മാരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. എന്നാല്‍ ശല്യം കൂടിയതോടെ സംസ്ഥാനത്ത് 53 സ്ഥലങ്ങളില്‍ കുരങ്ങന്‍മാരുടെ ശല്യം ഉള്ളതായി പ്രഖ്യാപിക്കുവനാണ് പരിസ്ഥിതി മന്ത്രാലയം തയ്യാറെടുക്കുന്നത്.

ഇതുവരെ സര്‍ക്കാര്‍ 20 കോടി രുപയാണ് കുരങ്ങന്‍മാരെ വന്ധ്യംകരണം നടത്തുന്നതിനായി മുടക്കിയത്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഫലം കണ്ടില്ല. തുടർന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനവുമായി മുന്നോട്ട് വന്നത്. ഹിമാചലില്‍ കുരങ്ങന്‍മാരുടെ ശല്യം കൂടിയതോടെ കര്‍ഷകര്‍ സമരരംഗത്താണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button