NewsInternational

ട്രംപിന്റെ വിജയത്തിനായി ഇന്ത്യയിൽ പ്രത്യേക പൂജ

മുംബൈ: യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയത്തിനായി പ്രത്യേക പൂജ. ട്രംപിനായി പ്രത്യേകപൂജയും പ്രാര്‍ഥനയും സംഘടിപ്പിച്ചത‍് മുംബൈയിലെ ഹൈന്ദവ ക്ഷേത്രമായ വിഷ്ണുധാം ക്ഷേത്രത്തിലാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വച്ചാണ് പ്രത്യേക പൂജയും പ്രാര്‍ഥനയും നടത്തിയത്.

അമേരിക്കയില്‍ താമസമാക്കിയ മുംബൈ സ്വദേശികളായ ഒരു സംഘം ആൾക്കാരാണ് പൂജ നടത്തുന്നതിനുവേണ്ടി സമീപിച്ചതെന്ന് ക്ഷേത്രത്തിന്റെ ട്രസ്റ്റി രമേഷ് ജോഷി പറഞ്ഞു. ട്രംപിനായി വിജയപ്രാപ്തിയജ്ഞം ഉള്‍പ്പെടെയുള്ളവയാണ് നടത്തിയത്. ഇന്ത്യയുമായുള്ള അടുപ്പത്തിനും, ഭീകരവാദം തുടച്ചുനീക്കുന്നതിനും ഡൊണാള്‍ഡ് ട്രംപ് വിജയിക്കുന്നതാണ് നല്ലതെന്ന് പൂജ നടത്തിയവര്‍ അഭിപ്രായപ്പെട്ടെന്നും ക്ഷേത്രം ഭാരവാഹി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button