India

തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങളിലെ അഭിനേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന അഭിനേതാക്കള്‍ക്ക് മൂന്ന് വര്‍ഷം വരെ വിലക്കേര്‍പ്പെടുത്താനൊരുങ്ങി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിലുള്ള പ്രത്യേക സമിതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ അഭിനേതാക്കള്‍ക്ക് മൂന്ന് വര്‍ഷത്തോളം വിലക്കേര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അരുണ്‍ ജെയ്റ്റ്ലി അധ്യക്ഷതയിലുള്ള സമിതി തീരുമാനിക്കുകയായിരുന്നു.

30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തെ നവീകരിക്കാനാണ് 2015 ല്‍ ഉപഭോക്തൃ സംരക്ഷണ ബില്ലിനെ ലോക്സഭയില്‍ അവതരിപ്പിച്ചത്. നവംബര്‍ 16 ന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പസ്വാന്‍.

തെറ്റിദ്ധാരണ പടര്‍ത്തുന്ന പരസ്യങ്ങള്‍ക്കെതിരെ പ്രത്യേക സമിതി സമര്‍പ്പിച്ച ജയില്‍ ശിക്ഷ അടക്കമുള്ള കടുത്ത ശുപാര്‍ശകളെ നേരത്ത, കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി തള്ളിയിരുന്നു. എന്നാല്‍, പുതിയ ഭേദഗതികളെ ഉപഭോക്തൃ സംരക്ഷണ ബില്ലില്‍ ഉള്‍പ്പെടുത്താനുള്ള അംഗീകാരത്തിനായി ഉപഭോക്തൃകാര്യ മന്ത്രാലയം കാബിനറ്റിനെ സമീപിക്കും.

അരുണ്‍ ജെയ്റ്റ്ലി അധ്യക്ഷനായ പ്രത്യേക സമിതിയുടെ നിര്‍ദ്ദേശ പ്രകാരം, ആദ്യത്തെ തവണ പത്ത് ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ അഭിനേതാക്കള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തും. രണ്ടാമതും തെറ്റ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിഴ 50 ലക്ഷമായും വിലക്ക് മൂന്ന് വര്‍ഷമായും ഉയര്‍ത്താനാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button