NewsInternational

അഞ്ചു മിനിറ്റുകൊണ്ട് 6700 കോടി: നേട്ടംകുറിച്ച് ആലിബാബ

ചൈന:ഒരു ദിനം മാത്രം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന മാമാങ്കത്തിലൂടെ ചൈനീസ് ഇ കൊമേഴ്സ് ഭീമന്‍മാരായ ആലിബാബ സ്വന്തം രാജ്യത്ത് നിന്നും സ്വന്തമാക്കിയത് കോടികള്‍. വില്‍പ്പന തുടങ്ങി ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ കമ്പനി 6700 കോടി രൂപയാണ് സ്വന്തമാക്കിയത്.ആദ്യ ഒരു മണിക്കൂറില്‍ നടന്നത് 33,515 കോടിയുടെ വില്‍പ്പനയാണ്.എന്നാൽ 2015ല്‍ ഈ തുകയുടെ വില്‍പ്പന നടക്കാന്‍ ഒന്നര മണിക്കൂറാണ് വേണ്ടി വന്നത്.

എല്ലാ വര്‍ഷവും നവംബര്‍ പതിനൊന്നിനാണ് ആലിബാബയുടെ ഒരുദിന വില്‍പ്പന മാമാങ്കം നടക്കാറുള്ളത്.
85 ശതമാനം ആളുകളും ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്തത് മൊബൈല്‍ ഫോണിലൂടെയാണ്. വിറ്റഴിഞ്ഞവയില്‍ മുന്‍കൂര്‍ ആയി ബുക്ക് ചെയ്ത ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുമെന്ന് ആലിബാബ പറയുകയുണ്ടായി.2009 മുതലാണ് ആലിബാബ ഒരു ദിനം മാത്രം നീണ്ടു നിൽക്കുന്ന ഓൺലൈൻ വിൽപ്പനക്ക് തുടക്കം കുറിച്ചത്.ലോകപ്രശസ്ത സെലിബ്രിറ്റികള്‍ പങ്കെടുത്ത ആഘോഷ പരിപാടികളോടെയാണ് ആലിബാബയുടെ ഒരുദിന ഷോപ്പിങ് മാമാങ്കത്തിന് തുടക്കമായത്. ഇംഗ്ലീഷ് ഫുട്ബോളര്‍ ഡേവിഡ് ബെക്കാം, ബെക്കാമിന്റെ ഭാര്യയും പോപ്പ് താരവുമായ വിക്ടോറിയ, ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം കൊബെ ബ്രയാന്റ് എന്നിവരായിരുന്നു ചടങ്ങിലെ താരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button