NewsIndia

ഉത്തര്‍പ്രദേശിൽ വസ്ത്ര നിർമാണ ശാലയിൽ തീപിടിത്തം

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വസ്ത്ര നിർമാണ ശാലയ്ക്ക് തീപിടിച്ചു. 12 പേര്‍ വെന്തു മരിച്ചതായിയാണ് പ്രാഥമിക റിപോർട്ടുകൾ. നിരവധിപ്പേർക്ക് പരിക്കേറ്റു. ഗാസിയാബാദ് ജില്ലയിലെ സഹീബാബാദിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അഗ്നിശമന സേനയുടെ 14 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button