IndiaNews

ഒരു ദിവസം മാത്രം രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ചത് 53,000 കോടി രൂപയുടെ നിക്ഷേപം

ന്യൂഡല്‍ഹി:വെള്ളിയാഴ്ച മാത്രം രാജ്യത്തെ ബാങ്കുകളില്‍ 53,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.14 ലക്ഷം കോടിക്കടുത്ത് 500, 1000 രൂപ കറന്‍സികളാണ് രാജ്യത്തുടനീളം ആളുകളുടെ കൈയിലുള്ളത്. ഇത് മൊത്തം പണത്തിന്റെ 86 ശതമാനം വരും. ഇതില്‍ തന്നെ നാല് ശതമാനത്തോളം കള്ളപ്പണം ഉണ്ടെന്നാണ് ഗവണ്മെന്റ് പറയുന്നത്.

ഡിസംബര്‍ 30 വരെയാണ് ഇത്തരത്തില്‍ നോട്ടുകള്‍ മാറിയെടുക്കാനും നിക്ഷേപിക്കാനും സൗകര്യമുള്ളത്.ജനങ്ങള്‍ രാജ്യത്തുടനീളം 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചതോടെയാണ് ഇത്രയും വലിയ നിക്ഷേപം സംഭവിച്ചത്. എസ് ബി ഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ ആണ് ഈ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button