India

500, 1000 നോട്ട് അസാധുവാക്കുമെന്ന് ഗുജറാത്ത് പത്രം നേരത്തെ പ്രവചിച്ചു!

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നീക്കം നേരത്തെ തന്നെ ഗുജറാത്ത് പ്രവചിച്ചിരുന്നു. 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിക്കുമെന്ന് ഏഴുമാസം മുന്‍പു തന്നെ ഗുജറാത്ത് പത്രം പ്രവചിച്ചിരുന്നത്രേ. പത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. അകില എന്ന പത്രമാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിനു ഇങ്ങനെയൊരു പ്രവചനം നടത്തിയത്.

എന്നാല്‍, ഇത് ഏപ്രില്‍ ഒന്നിന് ഫൂളാക്കാന്‍ പ്രസിദ്ധീകരിച്ച തമാശ വാര്‍ത്ത മാത്രമായിരുന്നുവെന്നാണ് പത്രത്തിന്റെ എഡിറ്ററുടെ വിശദീകരണം. പത്രത്തിന്റെ ഏഴാം പേജിലാണ് നോട്ട് നിരോധിക്കുന്ന കാര്യം അച്ചടിച്ചുവന്നത്. കള്ളപ്പണവും അഴിമതിയും തടയുമെന്നു നയപ്രഖ്യാപനം നടത്തി അധികാരത്തിലേറിയ സര്‍ക്കാര്‍, രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇതിനെതിരെയുള്ള ആദ്യ ചുവടായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കുമെന്നാണ് വാര്‍ത്തയില്‍ പറഞ്ഞത്.

കള്ളപ്പണത്തിനും വ്യാജനോട്ടുകള്‍ക്കും ഭീകരവാദത്തിനും അഴിതിക്കുമെതിരെയുള്ള ചരിത്രപരമായ തീരുമാനമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവില്‍ അതു തന്നെ സംഭവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button