NewsIndia

നോട്ടുകളുടെ നിരോധനം; കള്ളപ്പണം വെളുപ്പിക്കാൻ നൂതന മാർഗ്ഗങ്ങൾ തേടി ഇന്ത്യക്കാർ

കള്ളപ്പണം വെളുപ്പിക്കാൻ മാർഗ്ഗങ്ങൾ തേടി ഇന്ത്യക്കാർ. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈനിലെ ഇന്ത്യക്കാര്‍ അധികവും ഗൂഗിളിനെ സമീപിച്ചത് കള്ളപ്പണം എങ്ങനെ വൈറ്റ് ആക്കാമെന്നതിന് ഉത്തരം തേടിയാണ്. How to convert black money into white money? എന്ന് തിരഞ്ഞവര്‍ നിരവധിയാണ്. ഇതേതുടർന്ന് ഇന്ത്യയിലെ ഗൂഗിളിന്‍റെ ട്രെന്‍റിങ്ങ് ടോപ്പിക്കായി ഈ ചോദ്യം മാറി.

കള്ളപ്പണം വെളുപ്പിക്കാനായി മാര്‍ഗങ്ങള്‍ തെരഞ്ഞവരില്‍ കൂടുതല്‍ ആളുകളും പ്രധാനമന്ത്രിയുടെ ഗുജറാത്തില്‍ നിന്നുമാണെന്നാണ് ഗൂഗിള്‍ പറയുന്നത്. സ്വര്‍ണവ്യാപാരത്തിനും ബിസിനസ് സംരംഭകങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കുമെല്ലാം പേരുകേട്ട മഹാരാഷ്ട്രയാണ് പ്രധാനമന്ത്രിയുടെ നാട്ടുകാര്‍ക്ക് തൊട്ട് പിന്നില്‍. കോണ്‍ഗ്രസ് നേതാക്കന്മാരുടെ പേരടക്കം ഉയര്‍ന്നു വന്ന റിയല്‍ എസ്റ്റേറ്റ് വിവാദത്തിന്റെ നാടായ ഹരിയാനയാണ് മൂന്നാമത് .

കള്ളപ്പണം എങ്ങനെ മാറ്റാം?(how to convert black money ?) എന്ന സെര്‍ച്ച് ചോദ്യത്തിനും ആളേറെയുണ്ട്. ഈ ചോദ്യം ചോദിച്ചവരില്‍ കൂടുതല്‍ പേരും ഹരിയാനക്കാരാണ്. ഇക്കാര്യത്തില്‍ ഇഞ്ചോടിച്ച് മത്സരിച്ച് ഹരിയാനയ്ക്ക് തൊട്ടുപിറകിലുണ്ട് ഗുജറാത്ത്. ഡല്‍ഹിയിലേയും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലേയും ആളുകള്‍ ഇതേ ചോദ്യം ഗൂഗിളിനോട് ചോദിച്ചവരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. അധിക സുരക്ഷാ ഫീച്ചറുകളുമായി എത്തുന്ന പുതിയ നോട്ടുകളെ സംബന്ധിച്ചുള്ള അറിവുകള്‍ തേടിയും ഗൂഗിളിന് സമീപിച്ചവരുണ്ട്. ചൊവ്വാഴ്ച്ച ഗൂഗിളിലെ ടോപ്പ് സെര്‍ച്ച് ലിസ്റ്റിലെ ആദ്യ അഞ്ച് വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ടതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button