NewsInternational

മറ്റൊരു നാഴികക്കല്ല്; ജപ്പാനുമായി ഇന്ത്യ ആണവ കരാറില്‍ ഒപ്പുവെച്ചു

ടോക്കിയോ: ഇന്ത്യയുടെ സുരക്ഷയ്ക്കായി നടത്തിയ നിര്‍ണായക പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രിയുടെ അടുത്ത നീക്കം. ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നു. ഇന്ത്യയും ജപ്പാനും തമ്മില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു.

ആണവ നിര്‍വ്യാപന കരാറില്‍ സഹകരിക്കാതെയാണ് ഇന്ത്യ ജപ്പാനുമായി ആണവ സഹകരണ കരാറില്‍ ഒപ്പുവെയ്ക്കുന്നത്. ഇത്തരത്തില്‍ ജപ്പാനുമായി ആണവ കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ രാജ്യം എന്ന വിശേഷണവും ഇന്ത്യ സ്വന്തമാക്കി. ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നിര്‍ണായക തീരുമാനം.

ഇന്ത്യയുടെ മറ്റൊരു നാഴികക്കല്ലെന്ന് ഇതിനെ വിശേഷിപ്പിക്കാം. കഴിഞ്ഞ ഡിസംബറില്‍, ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ആണവ സഹകരണ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. നല്ല ലോകത്തിനായുള്ള നാഴികക്കല്ലായാണ് ആണവ സഹകരണ കരാറിനെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റിലൂടെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button