ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ യാത്രക്കാരനില്‍ നിന്നും അന്‍പത് ലക്ഷം രൂപ പിടികൂടി. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയത്. നാഗാലാന്റിലേക്കുള്ള യാത്രക്കാരനില്‍ നിന്നാണ് പണം പിടികൂടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചാക്കിലാക്കിയ നോട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ഗംഗാനദിയിലൂടെ ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്.
Post Your Comments