NewsIndia

പോലീസിന്റെ പരിഹാസം;ട്രാന്‍സ്ജെന്‍ഡര്‍ പോലീസുകാര്‍ക്ക് മുന്നില്‍ ആത്മഹത്യ ചെയ്തു

ചെന്നൈ : പോലീസ് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ചെയ്തു.ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയിലാണ് സംഭവം.ചൂളൈമേട്ടില്‍ താമസിക്കുന്ന താരയാണ് മരിച്ചത്. പോലീസ് പിടിച്ചെടുത്ത സ്കൂട്ടര്‍ തിരിച്ചെടുക്കാനാണ് താര പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ താര വ്യഭിചാരം നടത്തുന്നുവെന്നു പോലീസ് പരിഹസിച്ചു. അപമാനം സഹിക്കാനാവാതെ പോലീസ് സ്റ്റേഷനു മുന്നില്‍ വച്ച്‌ താര തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ താര സെന്റ് കില്‍പൗക് ആശുപത്രിയിലാണ് മരിച്ചത്.

തിരു മാലൈ പിള്ളൈ റോഡില്‍ നിന്ന് രണ്ട് മണിയോടെയാണ് പോണ്ടി ബസാര്‍ പോലീസ് ഇവരുടെ സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തത്.ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരായ ചിലര്‍ ഇവിടെ വ്യഭിചാരം നടത്തിയിരുന്നതായും, തുടർന്ന് നടന്ന അന്വേഷണത്തിൽ ചോദ്യം ചെയ്യുമ്പോൾ താര മദ്യപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു . ഇതിനെ തുടര്‍ന്നാണ് വണ്ടി കസ്റ്റഡിയിലെടുത്തത് എന്നാണു പോലീസ് പറയുന്നത്.എന്നാല്‍ ഈ സ്കൂട്ടര്‍ തിരിച്ചെടുക്കാന്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞ് താര എത്തിയിരിന്നു.

ഇവിടെ വച്ച്‌ പോലീസ് ഇവരെ അധിക്ഷേപിച്ചുവെന്നും ഇതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് താരയുടെ സുഹൃത്തുക്കള്‍ പറയുന്നത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ താരയെ ആശുപത്രിയിലെത്തിച്ചതും സുഹൃത്തുക്കളാണ്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ഇവർ പറയുന്നു ഒപ്പം സി സി ടി വി പരിശോധിക്കണമെന്നും താരയുടെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button