NewsIndia

നോട്ട് അസാധുവാക്കല്‍: വിമര്‍ശനവുമായി ശിവസേന രംഗത്ത്

മുംബൈ: കേന്ദ്രഗവണ്മെന്‍റിന്‍റെ കറന്‍സി അസാധുവാക്കല്‍ നടപടിക്കെതിരെ ശിവസേന രംഗത്തെത്തി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നയമാണ് മോദി ഇപ്പോൾ സ്വീകരിച്ചിട്ടുള്ളതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

“താങ്കൾക്കു ധൈര്യമുണ്ടെങ്കിൽ ഇന്ത്യൻ കള്ളപ്പണം ഒളിപ്പിച്ചു വച്ചിട്ടുള്ള സ്വിസ് ബാങ്കിൽ മിന്നലാക്രമണം നടത്തി കള്ളപ്പണം തിരികെ കൊണ്ട് വരികയാണ് ചെയ്യേണ്ടത്. അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടല്ല ഇതു വേണ്ടത്,” ഉദ്ധവ് പറഞ്ഞു. മോദിയുടെ ഈ നയങ്ങളില്‍ താൻ അസ്വസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി.

“താങ്കളിൽ ജനങ്ങൾക്കു ഒരു വിശ്വാസമുണ്ട്. ആ വിശ്വാസം തകർക്കരുത്. അതു ഇല്ലാതായാൽ ജനങ്ങൾ താങ്കള്‍ക്കെതിരെ മിന്നലാക്രമണം നടത്തും”, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button