Kerala

മകള്‍ ഇഞ്ചിഞ്ചായാണ് മരിച്ചത്, ഗോവിന്ദച്ചാമി പുറത്തിറങ്ങരുത്; പൊട്ടിക്കരഞ്ഞ് സൗമ്യയുടെ അമ്മ

തൃശൂര്‍: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയില്‍ ഉടഞ്ഞു പോയത് സൗമ്യയുടെ അമ്മയുടെ മനസ്സാണ്. തന്റെ മകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് കേട്ട് അമ്മ പൊട്ടിക്കരഞ്ഞു. സൗമ്യ വധക്കേസിലെ പുനപരിശോധനാ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

സുപ്രീംകോടതി വിധി നിരാശപ്പെടുത്തി. കീഴ്ക്കോടതിയിലും ഹൈക്കോടതിയിലും നീതി ലഭിച്ചതാണ്. സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ മകളുടെ മരണം എങ്ങനെ ഇങ്ങനെ ആയെന്ന് അമ്മ ചോദിച്ചു. തന്റെ മകള്‍ ഇഞ്ചിഞ്ചായാണ് മരിച്ചത്. ആരേയും കുറ്റപ്പെടുത്തുന്നില്ല. ഗോവിന്ദച്ചാമി ജയിലില്‍ നിന്നും പുറത്തിറങ്ങരുതെന്നും അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ മകള്‍ക്കുണ്ടായ ദുര്‍ഗതി ഇനിയൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. കേസില്‍ പിന്തുണയുമായി എത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും അമ്മ കൂട്ടിചേര്‍ത്തു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയുമാണ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കുന്നതല്ലെന്നാണ് കോടതിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button