NewsIndia

മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസർ സുഭാഷിണിയെ പരിചയപ്പെടാം

 

ന്യൂഡൽഹി: സെപ്റ്റംബറിലെ ഒരു പ്രഭാതത്തിൽ അസമിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഗുവാഹത്തിയിൽ നിന്ന് ഹോജയിലേക്കു സഞ്ചരിക്കുകയായിരുന്നു.മാവോയിസ്റ്റുകളുടെ നിരന്തറ ഭീഷണിയുള്ള സഞ്ചാര സ്ഥലങ്ങളിലൂടെ യാണ് മുഖ്യമന്ത്രിയും കൂട്ടരും സഞ്ചരിച്ചത് ഒരു പുതിയ റെയിൽവേ പാളത്തിന്റെ ഉദ്ഘാടനം നടത്തിയ ശേഷം ദിബ്രുഗർഹ് എന്ന സ്ഥലത്തേക്ക് വീണ്ടും ആറുമണിക്കൂർ സഞ്ചരിക്കേണ്ടതായി വന്നു.

അപകടകരമായ മേഖലയിൽ സ്പെഷ്യൽ പോലീസ് ടീമിലെ സുഭാഷിണി ശങ്കരന് ആയിരുന്നു സുരക്ഷാ ചുമതലയുടെ മേൽനോട്ടം. വളരെ ശ്രദ്ധാപൂർവ്വം ആയിരുന്നു അവർ അത് നിർവഹിച്ചിരുന്നത്.അസാം കേഡറ്റിലെ 2011 ഇന്ത്യൻ പോലീസ് സർവീസ് (IPS) കേഡറ്റ് ആയിരുന്നു സുഭാഷിണി. സുഭാഷിണിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാപോലീസ് ഓഫീസർ കൂടിയാണ് അവർ.മുഖ്യമന്ത്രിയുടെ സുരക്ഷാ തലവനായി ഒരു സ്ത്രീ വന്നപ്പോൾ പലരും നെറ്റി ചുളിച്ചെങ്കിലും അത് വളരെ കുറച്ചു കാലത്തേക്ക് മാത്രമായിരുന്നു

.cop2

പിന്നീട് അവർ എല്ലാവരുടെയും കൂടെ ഒരുമിച്ചു ജോലി ചെയ്തു കഴിഞ്ഞപ്പോൾ ആശങ്ക അസ്ഥാനത്തായി. ഒരു പുരുഷ ഓഫീസറിന്റെ അതെ കഴിവുള്ള വനിതാ ഐ പി എസ് ഉദ്യോഗസ്‌ഥതയാണ് സുഭാഷിണി എന്ന് അവർക്കു ബോധ്യമായി.15 മുതൽ 18 മണിക്കൂർ വരെയുള്ള ജോലി ഭാരമൊന്നും സുഭാഷിണിക്ക് അസാധാരണമായി തോന്നിയില്ല. തഞ്ചാവൂർ സ്വദേശിയാണ് സുഭാഷിണി.80 കളിൽ മുംബൈയിലേക്ക്‌ ചേക്കേറിയവർ ആണ് സുഭാഷിണിയുടെ മാതാപിതാക്കൾ. പിന്നീട് സുഭാഷിണി JNU വിൽ നിന്ന് സോഷ്യോളജിയിൽ പി എച് ഡി എടുത്തു.

പിന്നീട് ഐ പി എസ് സെലക്ഷൻ നേടുകയും ഹൈദരാബാദിലെ സർദാർ വല്ലഭായ് പോലീസ് അക്കാദമിയില്‍ നിന്ന് ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു.ഇവിടെ നിന്ന് ഇന്ത്യന്‍ പോലീസിങ്ങിന്റെ ബേസിക്സ് പഠിക്കുകയും ഒരു എന്ഫോഴ്സ് മെന്‍റ് ഒഫീസറിനു വേണ്ട ശാരീരികമായും മാനസികമായുമുള്ള എല്ലാ കഴിവുകളും സ്വായത്തമാക്കുകയും ചെയ്തു. ഇതാണ് ദക്ഷിണേന്ത്യക്കാരിയായ ഈ വനിതാ പോലീസ് ഓഫീസറിന്റെ നേട്ടം.

അവലംബം; news 18 english channelcop5

shortlink

Related Articles

Post Your Comments

Related Articles


Back to top button