International

യാത്രാമധ്യേ യുവതി പ്രസവിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

ചാള്‍സ്ടണ്‍● യാത്രാമധ്യേ യുവതി പ്രസവിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഫിലാഡെല്‍ഫിയയില്‍ നിന്ന് ഫ്ലോറിഡയിലെ ഒര്‍ലാന്റോയിലേക്ക് പോവുകയായിരുന്ന സൗത്ത്‌വെസ്റ്റ്‌ എയര്‍ലൈന്‍സ് വിമാനമാണ് സൗത്ത് കരോലിനയിലെ ചാള്‍സ്ടണില്‍ അടിയന്തിരമായി ഇറക്കിയത്.

വിമാനത്തില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ വിദഗ്ധര്‍ യുവതിയെ പ്രസവത്തിന് സഹായിച്ചു. തുടര്‍ന്ന് വിമാനം നിലത്തിറക്കിയ ഉടന്‍ യുവതിയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

ശേഷിക്കുന്ന യാത്രക്കാരുമായി വിമാനം ഒരു മണിക്കൂര്‍ വൈകി ഒര്‍ലാന്റോയില്‍ എത്തിച്ചേര്‍ന്നതായി അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button