Kerala

നാദാപുരത്ത് ഉഗ്ര ബോംബ് സ്‌ഫോടനം

നാദാപുരം: ആര്‍എസ്എസ് ശാഖ പരിസരത്ത് ആളുകളെ വിറപ്പിച്ച് ഉഗ്ര സ്‌ഫോടനം. നാദാപുരം കടമേരി ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന് സമീപമാണ് ബോംബേറുണ്ടായത്. കഴിഞ്ഞ രാത്രിയിലാണ് സ്‌ഫോടനം നടന്നത്. സ്വകാര്യ വ്യക്തിയുടെ ആള്‍ത്താമസമില്ലാത്ത പാറയില്‍ ഇല്ലത്തെ പറമ്പിലാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സംഭവസ്ഥലത്തുനിന്ന് ചാക്കുനൂലില്‍ പൊതിഞ്ഞ രണ്ട് നാടന്‍ ബോംബുകളും, ഒരു ഐസ്‌ക്രീം ബോള്‍ രൂപത്തിലുള്ള വസ്തുവും പോലീസ് കസ്റ്റഡിയിലെടുത്തു. ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നേരത്തെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിച്ചിരുന്നതാണ്. ശാഖയ്ക്കു നേരെ എറിഞ്ഞതാവാം ബോംബുകളെന്നാണ് പോലീസിന്റെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button