India

വര്‍ധയുടെ ശക്തിയില്‍ കാര്‍ വരെ പറന്നു

ചെന്നൈ : തമിഴ്‌നാട് തീരത്ത് ആഞ്ഞടിച്ച ‘വര്‍ധ’ ചുഴലിക്കാറ്റില്‍ കടപുഴകിയത് ആയിരത്തോളം മരങ്ങള്‍. റോഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കുമേല്‍ മരങ്ങള്‍ വീഴുന്നതിന്റെയും കൊടുങ്കാറ്റില്‍ ചില വാഹനങ്ങള്‍ ‘പറന്നു’ പോവുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

വ്യാപക നാശനഷ്ടമാണ് ചെന്നൈ നഗരത്തിലുണ്ടായത്. രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീരമേഖലകളിലുള്ള വീടുകള്‍ തകര്‍ന്നു. റെയില്‍-റോഡ്-വ്യോമ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. പല മേഖലകളിലും വൈദ്യുത ബന്ധം വിഛേദിച്ചിരിക്കുകയാണ്. 130 മുതല്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് ‘വര്‍ധ’ ചുഴലിക്കാറ്റ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ചത്. വൈകിട്ടോടെ കാറ്റിന്റെ ശക്തി കുറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button