KeralaNews

ദേശീയഗാനം; അഭിപ്രായവ്യത്യാസം നിന്ദയിലേക്കു പോകുന്നതല്ല വിപ്ലവം – ജോയ് മാത്യു

തിരുവനന്തപുരം: ദേശീയ ഗാനം തിയേറ്ററിൽ കേൾപ്പിക്കുന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാം പക്ഷെ അതിന്റെ ചുവടു പിടിച്ചു ദേശീയ ഗാനത്തെ നിന്ദിക്കുന്നതില്‍ വലിയ വിപ്ലവമൊന്നുമില്ലെന്നു സംവിധായകനും നടനുമായ ജോയ് മാത്യു.ചലച്ചിത്രമേളയില്‍ ക്ലാഷ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം ഉയര്‍ന്നപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച്‌ ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് ജോയ് മാത്യുവിന്റെ അഭിപ്രായം.
 
എതിര്‍പ്പുള്ളവര്‍ അതിനെ കോടതിയില്‍ ചോദ്യംചെയ്യുകയാണ് വേണ്ടത്.ഒരുപാട് പേരുടെ ചോരയും നീരും കണ്ണീരുമുണ്ട് ദേശീയ ഗാനത്തില്‍. അതിനെ നിന്ദിച്ച്‌ ഈ രാജ്യത്ത് ജീവിക്കുന്നവര്‍ ഇവിടുത്തെ ഒരു ആനുകൂല്യവും പറ്റരുത്. സൗജന്യമായി ഫിലിം ഫെസ്റ്റിവല്‍ കാണരുത്-ജോയ് മാത്യു പറഞ്ഞു.പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. പക്ഷേ ദേശീയഗാനം എന്ന നിലയില്‍ നമ്മൾ അതിനെ ബഹുമാനിച്ചേ പറ്റൂ ജോയ് മാത്യു പറഞ്ഞു.പലരാജ്യങ്ങളിലും ഞാൻ പോയപ്പോൾ ആ രാജ്യക്കാർ അവരുടെ ദേശീയ ഗാനത്തോട് എത്ര ആദരവ് കാണിക്കുന്നെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ജോയ് മാത്യു ഇത് വെളിപ്പെടുത്തിയത്.
 
വീഡിയോ courtesy; mathrubhoomi news

shortlink

Related Articles

Post Your Comments

Related Articles


Back to top button