Kerala

കളമശ്ശേരി പീഡനം : പെണ്‍കുട്ടി മരിച്ചു

കൊച്ചി : കളമശ്ശേരിയിൽ മൂന്ന് മാസം മുമ്പ് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച പെൺകുട്ടി മരിച്ചു. മസ്തിഷ്‌ക രോഗബാധയെ തുടര്‍ന്ന് കിടപ്പിലായ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോളായിരുന്നു പീഡനത്തിന് ഇരയായത്.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾ ഇപ്പോൾ റിമാന്‍ഡിലാണ്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പീഡനമാണോ മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് കളമശ്ശേരി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button