തിരുവനന്തപുരം : നോട്ട് നിരോധനവും, കെ.എസ്.ആര്.ടി.സി നേരിടുന്ന കടുത്ത പ്രതിസന്ധിയെ തുടര്‍ന്നുള്ള പരിഹാര നടപടികള്‍ക്കായി എൽ.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് 11 മണിക്ക് ആരംഭിക്കും. നോട്ട് പ്രതിസന്ധി മൂലം ബാങ്കുകള്‍ നല്‍കാനിരുന്ന വായ്പ ലഭിക്കാത്തതാണ് കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം മുടങ്ങാൻ കാരണം. ഇക്കാര്യത്തില്‍ നാളെ മാത്രമേ എന്തെങ്കിലും തീരുമാനമെടുക്കാനാവൂ എന്ന നിലപാടിലാണ് ബാങ്കുകൾ. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാണമെന്ന് എൽ.ഡി.എഫ് സർക്കാരിനോട് ആവശ്യപ്പെടും.
Post Your Comments