KeralaNews

പുതിയ കാല നടിമാര്‍ മത്സരിച്ച് പേരിനൊപ്പം ജാതി ചേര്‍ക്കുന്നത് എന്തിന് ? മന്ത്രി സുധാകരന്റെ ന്യായമായ ചോദ്യം

ആലപ്പുഴ : നടിമാര്‍ എന്തിനാണു പേരിന്റെ കൂടെ സമുദായപ്പേര് ചേര്‍ക്കുന്നതെന്നു മന്ത്രി ജി.സുധാകരന്‍. ഈയിടെയായി മിക്ക നടിമാരും സമുദായപ്പേര് ചേര്‍ക്കുകയാണ്. ശാരദയും പി.ലീലയും വൈജയന്തിമാലയുമൊക്കെ എവിടെയാണു ജാതി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ തലമുറയിലാണു ജാതിയോട് ഇത്ര താല്‍പര്യമെന്നും വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് എസ്എന്‍ഡിപി യൂണിയന്റെ മെറിറ്റ് ഈവനിങ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button