India

നിയന്ത്രണരേഖ കടക്കാന്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന കാര്യങ്ങളെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍

മുസാഫര്‍ബാദ് : നിയന്ത്രണ രേഖ കടന്ന് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ഒരു കോടി രൂപയോളം ഭീകരന്മാര്‍ക്ക് നല്‍കുന്നുണ്ടെന്ന് പാക് അധീന കാശ്മീരിലെ ജമ്മു കാശ്മീര്‍ അമന്‍ ഫോറം നേതാവ് സര്‍ദാര്‍ റായീസ് ഇന്‍ഖിലാബി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തികളിലുമായി 440 തവണയാണ് ഈ വര്‍ഷം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. നിയന്ത്രണ രേഖ വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തിന് പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായമുണ്ട്. കഴിഞ്ഞ മാസം ഇത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ സേന പുറത്തുവിട്ടിരുന്നു.

കൊലയാളികളെ ഒരു കോടിയോളം രൂപയ്ക്ക് വിലയ്ക്കു വാങ്ങി അവരെ ബോംബുകളാക്കി നിയന്ത്രണ രേഖ കടത്തിവിടുകയാണ് പാകിസ്ഥാന്‍. ഇതാണ് സംഘര്‍ഷത്തിന്റെ പ്രധാന കാരണം. ഭീകരവാദത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. വെടിവയ്ക്കാന്‍ പാകിസ്ഥാന് അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അത് സൈന്യങ്ങള്‍ തമ്മിലാകണം എന്നും ഇന്‍ഖിലാബി പറഞ്ഞു. നാഷണല്‍ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിരോധിച്ച തീവ്രവാദ സംഘങ്ങളെ ആസാദ് പാകിസ്ഥാനില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതും അവയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ലഷ്‌കര്‍ -ഇ-തൊയ്ബ, ലഷ്‌കര്‍-ഇ-ജാന്‍വി, ഹിസ്ബുള്‍ മുജാഹ്ദീന്‍ എന്നീ സംഘങ്ങളിലെ നൂറോളംപേര്‍ക്ക് തീവ്രവാദ പരിശീലനം നടത്താനുള്ള ക്യാമ്പുകള്‍ പാക് അധീന കാശ്മീരിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button