News

ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ കാറ്റും മഴയും: ‘വര്‍ധ’ ഇന്ന് തീരത്തെത്തുമെന്ന് സൂചന

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയയുണ്ടെന്ന മുന്നറിയിപ്പിനിടെ ചൈന്നൈയില്‍ ഇന്നലെ രാത്രി മുതൽ കനത്ത കാറ്റും മഴയും.ഇതേ തുടർന്ന് തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം ഇന്നത്തെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ചെന്നൈ തീരത്തുനിന്ന് 660 കിലോമീറ്റര്‍ കിഴക്കായി ബംഗാള്‍ ഉള്‍ക്കടലിലാണ് അതീവ ശക്തിയുള്ള ന്യൂനമര്‍ദം രൂപപ്പെട്ടത്. മണിക്കൂറില്‍ 8090 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്.മണിക്കൂറില്‍ 100 കിലോമീറ്ററിനുമേല്‍ വരെ വേഗത പ്രാപിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.ആന്ധ്രയിലെ ഓംഗോളിനും ചെന്നൈയിക്കും മധ്യേ ഇന്ന് വൈകീട്ടോടെ ‘വര്‍ധ’ തീരത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.സുരക്ഷ കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും മറ്റും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

https://youtu.be/DWeAX1jF1H8

shortlink

Related Articles

Post Your Comments

Related Articles


Back to top button