KeralaNews

ദേശീയഗാനം; അറസ്റ്റ് ജനാധിപത്യവിരുദ്ധമെന്ന് ഷെറി ഗോവിന്ദന്‍

തിരുവനന്തപുരം:ദേശീയഗാനം കേള്‍പ്പിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധവും സ്വാതന്ത്യത്തിനു മേലുള്ള കയ്യേറ്റവുമാണെന്ന് ഗോഡ്സെയുടെ സംവിധായകന്‍ ഷെറി ഗോവിന്ദന്‍. എന്തെങ്കിലും ശാരീരികമായ വയ്യായ്ക ഉള്ള ആളുകൾ എഴുന്നേറ്റില്ലെങ്കിൽ അതിനെതിരെ കേസെടുക്കുന്നത് ജനാധിപ്ത്യമല്ല. ഞാനും എഴുന്നേറ്റിട്ടില്ല. ദേശീയഗാനം ഒഴിവാക്കണമെന്ന അഭിപ്രായം തനിക്കില്ല. പക്ഷേ ഇരിക്കുന്നതും നില്‍ക്കുന്നതും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. മാതൃഭൂമിയോടാണ് ഈ അഭിപ്രായം ഷെറി ഗോവിന്ദൻ പങ്കുവെച്ചത്. ഇതിനിടെ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന പരാതിയിൽ വീണ്ടും 5 പേരുടെ അറസ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button