NewsHealth & Fitness

വ്യത്യസ്‌ത രക്‌ത ഗ്രൂപ്പിൽപ്പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

ഓരോ രക്തഗ്രൂപ്പില്‍ ഉള്ളവരും അവരുടേതായ ചില ഭക്ഷണശീലങ്ങള്‍ പതിവാക്കേണ്ടതായുണ്ട്. രക്തഗ്രൂപ്പ്- എ യിൽ ഉൾപ്പെട്ടവർ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുന്ന സസ്യാഹാരങ്ങള്‍ പതിവാക്കണം. ഓട്ട്സ് പോലെയുള്ളവ പതിവാക്കിയാല്‍ എ രക്തഗ്രൂപ്പ് ഉള്ളവരില്‍ ഹൃദയധമനി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. കൂടാതെ ഒമേഗ ത്രീ ഫാറ്റി ആസിഡുള്ള മല്‍സ്യം, വിറ്റാമിന്‍ ബി12 ഉള്ള ഭക്ഷണങ്ങള്‍ എന്നിവയും എ ഗ്രൂപ്പുകാര്‍ കൂടുതലായി കഴിക്കണം. ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള സ്‌ട്രാബെറിയും എ രക്തഗ്രൂപ്പുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ്.എന്നാൽ പാല്‍ ഉല്‍പന്നങ്ങളും മാംസാഹാരവും രക്തഗ്രൂപ്പ് എ ഉള്ളവര്‍ക്ക് അനുയോജ്യമല്ല. ഞണ്ട്, കൊഞ്ച് പോലെയുള്ളവയും ഒഴിവാക്കിയാല്‍ നന്നായിരിക്കും. അതുപോലെ അമിത കീടനാശിനി പ്രയോഗിച്ച പഴങ്ങളും പച്ചക്കറികളും ഈ ഗ്രൂപ്പുകാര്‍ കഴിക്കാന്‍ പാടില്ല.

ബി -രക്തഗ്രൂപ്പിൽ പെട്ടവർ വിറ്റാമിന്‍ ബി3, ബി12, ബി6, അയണ്‍, സിങ്ക്, ക്രിയാറ്റിന്‍, കര്‍നോസിന്‍ എന്നിവ അടങ്ങിയിട്ടുള്ള ചുവന്ന മാംസം ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കണം. ഉയര്‍ന്ന കാല്‍സ്യം ഉള്ള പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ബ്രോക്കോളി, ചീര, പച്ചക്കറികള്‍ എന്നിവയും ശീലമാക്കണം. ഇതിലൂടെ നാരുകളും വിറ്റാമിന്‍ സിയും ലഭിക്കും. മുട്ട കഴിക്കണം. ഇതില്‍ അടങ്ങിയിട്ടുള്ള കോളിന്‍, തലച്ചോറിനും ഓര്‍മ്മശക്തിക്കും ഏറെ ഉത്തമമാണ്. പയര്‍, ബീന്‍സ് എന്നിവ ധാരാളമായി കഴിച്ചാല്‍, പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങൾ തടയാൻ കഴിയും.അതേസമയം ചുവന്ന മാംസം ധാരാളം കഴിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും കോഴി, താറാവ്, ടര്‍ക്കി, പന്നി എന്നിവയുടെ മാംസം ഇക്കൂട്ടർ കഴിക്കാൻ പാടില്ല.സോയാബീന്‍ ഒരു കാരണവശാലും ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കരുത്.

രക്തഗ്രൂപ്പ്- ഒ യിൽപെട്ടവർ മാംസ്യം അഥവാ പ്രോട്ടീന്‍ കൂടുതലുള്ളതും അന്നജം കുറവുള്ളതുമായ ഭക്ഷണമാണ് ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ ശീലമാക്കേണ്ടത്. കൂടാതെ, ധാരാളമായി വ്യായാമം ചെയ്യുകയും വേണം. വിറ്റാമിന്‍ ബി12, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള വെള്ള മാംസം കഴിക്കണം. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മല്‍സ്യങ്ങള്‍ ധാരാളം കഴിക്കണം. ഇതുവഴി വിഷാദം, ഹൃദ്രോഗം, അല്‍ഷിമേഴ്‌സ് എന്നിവ ചെറുക്കാനാകും. ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഉള്ളി, സവാള എന്നിവയും കഴിക്കണം.

എ, ബി രക്തഗ്രൂപ്പുകളുടെ സങ്കരമാണ് എ ബി രക്തഗ്രൂപ്പ് എന്നുപറയാം.അതുകൊണ്ടുതന്നെ എ, ബി രക്തഗ്രൂപ്പുകാര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങള്‍ ഇവര്‍ക്ക് കഴിക്കാം. ചുവന്ന മാംസ വിഭാഗത്തില്‍പ്പെടുന്ന ഇളംപ്രായമുള്ള ആട്ടിറച്ചി ധാരാളമായി കഴിച്ചാല്‍, കൊളസ്‌ട്രോളും ഹൃദ്രോഗങ്ങളും നിയന്ത്രിക്കാം. പ്ലം പോലെയുള്ള പഴങ്ങള്‍, ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ചുവന്ന മള്‍ബറി, ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള ബ്രഡ്, പാസ്‌ത എന്നിവയും എ ബി രക്ത ഗ്രൂപ്പ് ഉള്ളവര്‍ ധാരാളം കഴിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button