KeralaNews

ആരാധനാലയത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയില്‍ ആലുവ – മൂന്നാര്‍ സംസ്ഥാന പാതയ്ക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. സെബാസ്റ്റ്യന്‍ കപ്പേളയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. രാത്രി പത്തരയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കപ്പേളയിലേക്ക് അതിക്രമിച്ച്‌ കയറിയ സംഘം മുന്‍വശത്തെ ഗ്ലാസ് അടിച്ച്‌ തകര്‍ക്കുകയായിരുന്നു.

മൂന്ന് പേരാണ് അതിക്രമത്തിന് പിന്നിലെന്ന് സംഭവം കണ്ട കപ്പേളയുടെ എതിര്‍വശത്തെ വീട്ടുകാരും അടുത്തുള്ള കമ്പനിയിലെ സുരക്ഷാഉദ്യോഗസ്ഥനും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button