NewsIndia

പലിശ നിരക്കിൽ ഇളവ്; ബാങ്ക് നിക്ഷേപത്തിൽ വൻ വളർച്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ബാങ്കുകൾ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന ബാങ്ക് മേധാവികളുടെ യോഗത്തിലാണ് ഭവന, വാഹന വായ്പ പലിശ കുറയ്ക്കാന്‍ ധാരണയിലെത്തിയത്. രണ്ടുദിവസത്തിനകം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തെ ബാങ്കുകളിലുണ്ടായിരിക്കുന്ന നിക്ഷേപത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15% വളര്‍ച്ചയുണ്ടായി എന്നും യോഗത്തില്‍ വിലയിരുത്തി.

കഴിഞ്ഞ ദിവസം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും ഐ.ഡി.ബി.ഐ ബാങ്കും പലിശ നിരക്കില്‍ 15-40 പോയിന്റ് വരെ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എസ്.ബി.ഐയും ഐ.സി.ഐ.സി.ഐ ബാങ്കുമാണ് ഇന്ന് പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. വൈകാതെ മറ്റ് ബാങ്കുകളും കുറഞ്ഞ പലിശ നിരക്കിലേക്ക് മാറും. നിക്ഷേപത്തിനു മേലുള്ള പലിശ നിരക്കിലും കുറവ് വരുത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button