NewsIndia

എം.പി വെടിയേറ്റു മരിച്ചു

ധാക്ക: ധാക്ക: ബംഗ്ലാദേശില്‍ എം.പി വെടിയേറ്റു മരിച്ചു. ഭരണകക്ഷിയായ അവാമി ലീഗ് എം.പി. മഞ്ജുറുള്‍ ഇസ്ലാമിനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. ബംഗ്ലാദേശിലെ ഗായിബന്ധാ ജില്ലയിലാണ് സംഭവം നടന്നത്. എം.പിയുടെ വീട്ടിലെത്തിയ അക്രമികള്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. അതിനു ശേഷം മോട്ടോര്‍ബൈക്കില്‍ രക്ഷപെട്ടു.

അക്രമികൾ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇസ്ലാമിനുനേരെ അഞ്ചിലധികം തവണ വെടിയുതിര്‍ത്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button