NewsInternational

70 ദിവസം കൊണ്ട് ചൊവ്വയിലെത്തുന്ന പേടകം നിർമ്മിക്കാനൊരുങ്ങി ചൈന

70 ദിവസം കൊണ്ട് ചൊവ്വയിലെത്തുന്ന പേടകം നിർമ്മിക്കാനൊരുങ്ങി ചൈന. ഇലക്ട്രോ മാഗ്നറ്റിക്ക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ് (ഇഎം ഡ്രൈവ്) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് 70 ദിവസം കൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ കഴിയുന്ന പേടകം നിര്‍മ്മിക്കുന്ന പദ്ധതി ആരംഭിച്ചതായി ചൈന അറിയിച്ചു. ഇത് ശാസ്ത്രലോകം ഇതുവരെയും അംഗീകരിക്കാത്ത വിവാദ സാങ്കേതിക വിദ്യയാണ്.

റോക്കറ്റുകളില്‍ ഉപയോഗിക്കുന്ന ഇന്ധനം നിര്‍ദ്ദിഷ്ട എഞ്ചിനില്‍ ഉണ്ടാകില്ല. ഇഎം ഡ്രൈവ് എഞ്ചിന്‍ ശൂന്യതയിലൂടെ അതിവേഗത്തില്‍ കുതിക്കാന്‍ കഴിയുന്ന തരം എഞ്ചിനാണ്. ഈ എഞ്ചിന്‍ യാഥാര്‍ത്ഥ്യമായാല്‍ ബഹിരാകാശ ചരിത്രത്തിലെ നിര്‍ണ്ണായകമായ വിജയമാകും ഇത്. ഇഎം ഡ്രൈവ് കണ്ടുപിടിച്ചത് ബ്രിട്ടീഷുകാരനായ റോജര്‍ ഷായറാണ്. ഈ എഞ്ചിന്‍ അംഗീകരിക്കാതിരിക്കാന്‍ ശാസ്ത്രം പറയുന്നതിന് പ്രധാന കാരണം ഇത് ആക്കസംരക്ഷണ നിയമത്തിന് (Law of Conservation of Momentum) വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് . വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഈ വാഹനം ചൊവ്വയിലേക്ക് കുതിക്കുക. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ 70 ദിവസം കൊണ്ട് ചൊവ്വയിലെത്താന്‍ കഴിയും എന്നത് നാസ തന്നെ അംഗീകരിച്ച കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button