India

അഖിലേഷിനെ ദേശീയ അധ്യക്ഷനാക്കിയ നടപടി ചട്ടവിരുദ്ധമെന്ന് മുലായം സിംഗ് യാദവ്

ലഖ്‌നൗ: അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നില്ല. സമാജ്‌വാദി പാര്‍ട്ടിയുടെ അടിത്തറ ഇളകി തന്നെ കിടക്കുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ അഖിലേഷ് യാദവിനെ തിരിച്ചെടുത്തതിനുപിന്നാലെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാക്കിയിരുന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ തന്നെ പ്രതിഷേധത്തിനും വഴിവെച്ചു. അതേസമയം, അഖിലേഷിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാക്കിയ നടപടി ചട്ടവിരുദ്ധമെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു.

രാം ഗോപാല്‍ യാദവ് ഇന്ന് വിളിച്ചു ചേര്‍ത്ത ദേശീയ എക്‌സിക്യൂട്ടീവ് ഭരണഘടനാ വിരുദ്ധമാണെന്നും അതില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നിയമവിരുദ്ധമാണെന്നും മുലായം അഭിപ്രായപ്പെട്ടു. ഇതിനിടയില്‍ രാം ഗോപാല്‍ യാദവിനെ വീണ്ടും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മുലായം അറിയിച്ചു.

ആറുവര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരിക്കുന്നത്. തന്നെ ദുര്‍ബ്ബലപ്പെടുത്തി ബിജെപിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും മുലായം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button