NewsInternationalCrime

പുതുവത്സരാഘോഷങ്ങള്‍ക്കിടെ നിശാ ക്ലബ്ബില്‍ വെടിവെപ്പ് : നിരവധി പേർ കൊല്ലപ്പെട്ടു

ഇസ്താംബൂള്‍ : തുർക്കി നഗരമായ ഇസ്താംബൂളിലെ ഒര്‍ട്ടാക്കോയ് മേഖലയിലുള്ള റെയ്‌ന നിശാക്ലബ്ബിൽ പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവെപ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ആക്രമണം.

സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി ക്ലബ്ബിലുണ്ടായിരുന്നവര്‍ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവ സമയത്ത് നൂറുകണക്കിനു ആളുകളാണ് ക്ലബ്ബില്‍ ഉണ്ടായിരുന്നത്. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട്. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല എന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button