KeralaNews

തെരുവുനായയുടെ കടിയേറ്റയാള്‍ മരിച്ചു

പാലക്കാട് ; രണ്ടുമാസം മുന്‍പ പേപ്പട്ടിയുടെ കടിയേറ്റ ചിറ്റിലഞ്ചേരി ചേരാമംഗലം സ്വദേശി പ്രഭാകരന്‍ (50) മരിച്ചു. ജോലി കഴിഞ്ഞു മടങ്ങുന്ന വഴി തെരുവ് നായ കടിക്കുകയായിരുന്നു. മരപ്പണിക്കാരൻ ആയിരുന്നു പ്രഭാകരൻ. ആശുപത്രിയിൽ ചികിത്സ തേടി എന്നാണു വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ മൂന്നു ദിവസം മുൻപ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പേവിഷം ശരീരത്തിൽ വ്യാപിച്ചതോടെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button