InternationalFunny & Weird

20 വര്‍ഷം ഭാര്യയോട് മിണ്ടിയിട്ടില്ല; ഇങ്ങനെയുമുണ്ടാകുമോ ജീവിതം; കാരണം കേട്ടാല്‍ ഞെട്ടും

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പിണങ്ങും അടികൂടും ഇണങ്ങും. എന്നാല്‍, വര്‍ഷങ്ങളോളം ഒരു വീട്ടില്‍ കഴിയുന്നവര്‍ മിണ്ടാതെയിരുന്നാല്‍ എങ്ങനെയിരിക്കും. അതും 20 വര്‍ഷത്തോളം. ജപ്പാന്‍കാരനായ ഒട്ടോയു യുമി ഇരുപത് വര്‍ഷമായി ഭാര്യയായ കത്യാമയോട് ഒരു വാക്കുപോലും മിണ്ടാതെ കൂടെ ജീവിക്കുന്നത്.

ഭാര്യ എന്തെങ്കിലും ചോദിച്ചാല്‍ തലയാട്ടലിലൂടെയോ ആംഗ്യത്തിലൂടെയോ ഉത്തരം നല്‍കാറാണ് പതിവ്. അതേസമയം, ഇയാള്‍ മക്കളോട് സംസാരിക്കും. മൂന്നു കുട്ടികളുണ്ട് ഇവര്‍ക്ക്. എന്താണ് ഇവര്‍ക്കിടയിലെ പ്രശ്‌നം? എന്നാല്‍, ഒട്ടോയു എന്താണ് മിണ്ടാത്തതെന്ന് ഭാര്യയ്ക്കും അറിയില്ല. മാതാപിതാക്കള്‍ തമ്മിലുള്ള ഈ അസാധാരണ പെരുമാറ്റം കണ്ടിട്ട് പതിനെട്ടുകാരനായ മൂത്തമകന്‍ ഒരു ടിവിഷോയ്ക്ക് ഇതിനെക്കുറിച്ച് എഴുതി.

ഇതേതുടര്‍ന്ന് ചാനലുകാര്‍ ഓട്ടോയു യുമിയേയും കത്യാമയേയും ഇരുവരും ആദ്യമായി ഇഷ്ടം തുറന്നുപറഞ്ഞ പാര്‍ക്കിലെത്തിച്ചു പഴയ സ്മരണങ്ങള്‍ പുതുക്കാനുള്ള അവസരം നല്‍കി. തന്നെക്കാള്‍ കൂടുതല്‍ ഭാര്യ മക്കളെ ശ്രദ്ധിച്ചിരുന്നു. ഇത് തന്നില്‍ അസൂയ ഉണ്ടാക്കിയെന്ന് ഓട്ടോയു പറയുന്നു. അസൂയ കൂടിയതോടെയാണ് താന്‍ സംസാരിക്കാതെ ആയതെന്ന് അദ്ദേഹം പറയുന്നു. കാരണം കേട്ട ഭാര്യയും മക്കളും ഞെട്ടിത്തരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button