KeralaNews

നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്നലെ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്. ബാങ്കിൽ കള്ളപ്പണം എത്തിയതിനെക്കുറിച്ച് മോദി വ്യക്തമാക്കേണ്ടതായിരുന്നു.മാത്രമല്ല പുതിയ പ്രഖ്യാപനങ്ങള്‍ മല എലിയെ പ്രസവിച്ചത് പോലെയെന്നും തോമസ് ഐസക് പറഞ്ഞു.

ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത് പൊതുജനങ്ങള്‍ക്കായുള്ള പദ്ധതികളാണ്. പലിശ നിരക്കിൽ കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ, ഇന്ത്യയിലെ 650 ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 6000 രൂപാ ധനസഹായമായി നല്‍കും. കൂടാതെ കാര്‍ഷിക വളങ്ങള്‍ക്ക് 9 ശതമാനം നിരക്കിളവാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളിന്മേല്‍ അറുപത് ദിവസം വരെയുള്ള പലിശ സര്‍ക്കാര്‍ നല്‍കും. ഗ്രാമീണ പ്രദേശങ്ങളില്‍ ഭവനം നിര്‍മ്മിക്കുന്നതിനായി എടുത്തിട്ടുള്ള 2 ലക്ഷം രൂപ വരെയുള്ള വായ്പകളിന്മേല്‍ 3 ശതമാനം നിരക്കിളവും പ്രധാനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button