Kerala

വാഹനാപകടം: നവവധു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മലപ്പുറം: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വിവാഹസല്‍ക്കാരം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. നവവധുവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് പാലത്തിലാണ് അപകടം നടന്നത്.

കാര്‍ സുരക്ഷാഭിത്തിയിലിടിച്ച് താഴേക്കുമറിയുകയായിരുന്നു. കുടിയും അപകടത്തില്‍ മരണപ്പെട്ടു. പരപ്പനങ്ങാടി ചെറമംഗലം തിരിച്ചിലങ്ങാടി കോണിയത്ത് ഷമീറിന്റെ ഭാര്യ ഹുസ്‌ന (19), ഷമീറിന്റെ സഹോദരന്‍ റഷീദിന്റെ മകള്‍ ഫാത്തിമ ഷഫ്‌ന (ഏഴ്), ഷമീറിന്റെ സഹോദരി ഷംന(16) എന്നിവരാണു മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷമീറിനെയും റഷീദിന്റെ ഭാര്യ ഹബീബയെയുമാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button