Life Style

പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ

പൈനാപ്പിള്‍ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെപറ്റി അറിയുന്നവര്‍ വളരെ ചുരുക്കമാണ്. മനുഷ്യ ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ മൂലികകളാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക പ്രദാനം ചെയ്യുന്നത്.

പൈനാപ്പിളിൽ കാഴ്ച്ചശക്തി കൂടുന്നതിനാവശ്യമായ വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. കൂടാതെ പൈനാപ്പിള്‍ വെള്ളത്തില്‍ നിന്നും ലഭിയ്ക്കുന്ന ബ്രോമലിന് ക്യാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദഹനം ശരിയായി നടക്കാനും പൈനാപ്പിള്‍ സഹായിക്കും.

പ്രകൃതിദത്ത മധുരവും പോഷക മൂല്യങ്ങളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്ക്കാനും പൈനാപ്പിൾ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട്, ചുമ, കഫം എന്നിവ അകറ്റാന്‍ സഹായിക്കും. അതുപോലെ തന്നെ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീത്തിലെ വൈറസുകളേയും ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളേയും പ്രതിരോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button