KeralaNews

നവ്യാനുഭവമായി ഈസ്റ്റ് കോസ്റ്റ് കുടുംബ നവമാധ്യമ സംഗമം

തിരുവനന്തപുരം•സോഷ്യല്‍ മീഡിയയിലെ പ്രമുഖ കൂട്ടായ്മയായ ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവമാധ്യമ സംഗമം ശ്രദ്ധേയാനുഭവമായി. ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബ് അംഗങ്ങള്‍ ഇത് അഞ്ചാം തവണയാണ് ശാസ്തമംഗലത്തെ ഈസ്റ്റ് കോസ്റ്റ് ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നത്. മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൊന്നായ ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി പ്രവര്‍ത്തനം തുടങ്ങി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ശശി പരവൂര്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ, ക്യാമറാമാന്‍ അനില്‍ നായര്‍, നടന്‍ മധുമേനോന്‍, കവി ഗിരിഷ് പുലിയൂര്‍, തിരക്കഥാകൃത്ത് ഹരീഷ് വാസുദേവന്‍, സംഗീത സംവിധായകന്‍ വിജയ് കരുണ്‍, പൊതുപ്രവര്‍ത്തകനായ പെരിങ്ങമല അജി, പുതുമുഖ നടിയും നര്‍ത്തകിയുമായ ഏക്ത, അച്ചന്‍കോവില്‍ അജിത്ത്, ഹരി മേനോന്‍ തുടങ്ങി ഈസ്റ്റ് കോസ്റ്റ് നവമാധ്യമ കൂട്ടായ്മയിലെ നൂറോളം പേര്‍ പങ്കെടുത്തു. ചടങ്ങില്‍വെച്ച് ഒരിടവേളക്കുശേഷം പുനരാരംഭിക്കുന്ന ഈസ്റ്റ് കോസ്റ്റ് സ്‌റ്റേജ് ഇവന്റ്‌സിന്റെ പ്രഖ്യാപനവും നടന്നു. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന നിരവധി കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

IMG_1722IMG_1723IMG_1752

IMG_1763

IMG_1852

IMG_1855

IMG_1856IMG_1863IMG_1880IMG_1881IMG_1892IMG_1895IMG_1907IMG_1940IMG_1942IMG_1969IMG_1973

shortlink

Related Articles

Post Your Comments

Related Articles


Back to top button